ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് നടന്ന അടിയുടെ പ്രതികാരമായി യുവാവ് സുഹൃത്തിനെ വെട്ടിനുറുക്കി ബാഗിലാക്കി കത്തിച്ചു. ഡല്‍ഹിയിലെ സംഘം വിഹാറിലാണ് സംഭവം. 22കാരനായ ആകാശ് എന്ന യുവാവാണ് സുഹൃത്തായ സനോജ് എന്ന 20കാരനെ കൊലപ്പെടുത്തിയത്.
മൂന്ന് വര്‍ഷം മുന്‍പ് കടം വാങ്ങിയ ആയിരം രൂപ നല്‍കാതിരുന്നതിനാണ് ആകാശും സനോജും തമ്മില്‍ വഴക്കുണ്ടായത്. വഴക്കിനിടയില്‍ സനോജ് ആകാശിനെ അടിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് മനസ്സില്‍ സൂക്ഷിച്ച ആകാശ് പ്രതികാരം ചെയ്യാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു.
ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നേരില്‍ കണ്ട ഇരുവരും തമ്മില്‍ വഴക്കിടുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. മൃതദേഹം വെട്ടിനുറുക്കിയ ശേഷം പ്രതി ബാഗിലാക്കി കാട്ടില്‍ കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി ആകാശ് കുറ്റം സമ്മതിച്ചെന്നും ബാഗ് നശിപ്പിച്ച സ്ഥലം കാണിച്ചുതന്നെന്നും പോലീസ് അറിയിച്ചു. ഇരുവരും ലഹരി ഉപയോഗത്തിന് അടിമകളായിരുന്നു. മുമ്പും പല ക്രിമിനല്‍ കേസുകളിലും ഇവര്‍ പ്രതികളായിരുന്നെന്നും പോലീസ് പറഞ്ഞു.