ന്യൂഡല്‍ഹി; ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് സൈനീക ആശുപത്രിയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. കരള്‍ രോഗബാധയെ തുടര്‍ന്നാണ് മരണമെന്നാണ് നിഗമനം. മാര്‍ച്ച് 2 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക്കിസ്ഥാന് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്നു പാക് വിദേശകാര്യമന്ത്രി ഷാ ഖുറേഷി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മസൂദ് അസ്ഹര്‍ കടുത്ത വൃക്കരോഗം നേരിടുകയായിരുന്നെന്നും, ഇയാള്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പതിവായി ഡയാലിസിസ് നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.