ലക്നോ: ബിജെപിയെയും നരേന്ദ്ര മോഡിയെയും വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. മോഡിയും ബിജെപിയും തങ്ങളുടെ പരാജയം മറയ്ക്കാന്‍ ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ ഉപയോഗിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തി. ലക്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി.
ഏതാനും ദിവസങ്ങളായി കാശ്മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച് രാജ്യം ആശങ്കയിലാണ്. എന്നാല്‍ ബിജെപിയും നരേന്ദ്ര മോഡിയും തങ്ങളുടെ പരാജയം മറയ്ക്കാന്‍ ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ ഉപയോഗിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും, മോഡിക്ക് രാജ്യസുരക്ഷയെ സംബന്ധിച്ച് അറിവില്ലെന്നും കഴിഞ്ഞ ദിവസം മായാവതി പറഞ്ഞിരുന്നു.