ന്യൂഡല്‍ഹി: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യത്തിന് ട്രോള്‍മഴ ഒരുക്കി ഇന്ത്യക്കാര്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായാണ് ചിലര്‍ ഈ വര്‍ത്തയോട് പ്രതികരിക്കുന്നത്. ഹാഫിസ് സെയ്ദിന്റെയും മസൂദ് അസറിന്റെയും കൂടെയാണോ നൊബേല്‍ സമ്മാനം വാങ്ങാന്‍ ഇമ്രാന് ഖാന് പോകുന്നത്..? തുടങ്ങി പരിഹസം നിറഞ്ഞ ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ഇന്ത്യന്‍ വ്യോമാക്രമണത്തിനിടെ പാകിസ്താന് കസ്റ്റഡിയിലകപ്പെട്ട ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ സമാധാന സൂചകമായി ഇന്ത്യയിലേക്ക് മടക്കിയയച്ചത് പരിഗണിച്ച് ഇമ്രാന് ഖാന് നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് ആവശ്യം. പാകിസ്താനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്.
ഇന്ത്യന്‍ പൈലറ്റിനെ കൈമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന് ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന് ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര് ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020 Nobel Peace Prize presentation ceremony. Imran Khan accepts prize with Hafiz Sayeed and Masood Azhar flanking Him as best men. Bajwa seen applauding in the back ground. ?
— Palepu Ravi Shankar (@palepurshankar) March 2, 2019
Joke of the dacades : #Pakistan demands Nobel prize for peace for @ImranKhanPTI….. ??????
— Pinki Dalal (@pinkidalal) March 2, 2019