ന്യൂഡല്‍ഹി: രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും അതിനായി ഒറ്റക്കെട്ടായി രാജ്യം പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തെ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഡി.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് പാകിസ്ഥാന് നടത്തുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും തടയും. ഒരു കാരണവശാലും ഇന്ത്യ ഇനി പിന്നോട്ടില്ല. ഒരേ മനസ്സോടെ ഇന്ത്യ പോരാടും. സൈന്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോഡി പറഞ്ഞു.