ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയിലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹി മെട്രോ റെയില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൈകീട്ട് ആറുമണി മുതലാണ് റെഡ് അലര്‍ട്ട് നിലവില്‍ വന്നത്. ഡല്‍ഹി മെട്രോ റെയിലിന്റെ മുഴുവന്‍ ശൃംഖലയ്ക്കും ബാധകമാക്കിയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.ഓരോ സ്റ്റേഷന് പരിധിയിലും രണ്ടുമണിക്കൂര്‍ ഇടവിട്ട് സ്റ്റേഷന്റെ ചുമതലക്കാര്‍ പരിശോധന നടത്തണമെന്ന് റെഡ് അലര്‍ട്ടില്‍ പറയുന്നു.
സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ തന്നെ കണ്ട്രോള് സെന്ററിനെ അറിയിക്കണമെന്നും റെഡ് അലര്‍ട്ടില്‍ വ്യക്തമാക്കുന്നു.ദിനംപ്രതി ശരാശരി 25 ലക്ഷം ജനങ്ങളാണ് ഡല്‍ഹി മെട്രോയെ ആശ്രയിക്കുന്നത്. അതിനാല്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.