ന്യൂഡല്‍ഹി; പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ മൂന്ന് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് മറുപടിയായി ഉചിത സമയത്ത് തിരിച്ചടിക്കുമെന്ന് പാകിസ്താന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ആവശ്യപ്പെടുമ്പോള്‍ ഒഴിഞ്ഞ് പോകാന്‍ തയ്യാറായി ഇരിക്കണമെന്നും പ്രദേശ വാസികളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. പുഞ്ച് മേഖലയില്‍ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. അഖ്നൂറിര്‍ നൗഷെര എന്നിവിടങ്ങളില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും വിവരമുണ്ട്.