ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കാശ്മീര്‍ സ്വദേശി സജാദ് ഭട്ടിന്റേതാണ് ഭീകരാക്രണത്തിന് ഉപയോഗിച്ച കാറെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.
ആക്രമണത്തിന് പത്തുദിവസം മുന്‍പ് ഫെബ്രുവരി നാലിനാണ് സജാദ് വാഹനം വാങ്ങിയത്. ഇയാള്‍ അടുത്തിടെ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദില്‍ ചേര്‍ന്നതായി എന്‍ഐഎ വ്യക്തമാക്കി.
ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം ഉണ്ടായത്. ആക്രണമണത്തില്‍ 40 ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.