മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ ചുരുളഴിയണമെങ്കില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് എതിരെ അന്വേഷണം നടത്തിയാല്‍ മതിയെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. കൊല്ലപ്പെട്ട ജവാന്മാര് രാഷ്ട്രീയ ബലിയാടുകളാണെന്നും മഹാരാഷ്ട്രയിലെ കൊലാപുരില്‍ പൊതു വേദിയില്‍ സംസാരിക്കെ രാജ് പറഞ്ഞു.
മിക്ക സര്‍ക്കാറുകളും വ്യാജ ഭീകരാക്രമണങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ നടക്കുന്നത് മോഡിയുടെ ഭരണത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും മോഡി
കോര്‍ബെറ്റ് ദേശീയ ഉദ്യാനത്തില്‍ നടന്ന ചിത്രീകരണം നിര്ത്തിവെക്കാതിരുന്നതിനെയും രാജ് താക്കറെ വിമര്‍ശിച്ചു.
ജമ്മു ശ്രീനഗര്‍ നാഷ്ണല്‍ ഹൈവേയിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ്
ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ജവാന്മാരുടെ വാഹനവ്യൂഹം കടന്ന് പോകുന്ന വഴിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് ഭീകരന് ആക്രമണം നടത്തിയത്.