ലക്നൗ: കര്‍ഷകര്‍ക്ക് ആറായിരം രൂപ കൈമാറുന്ന കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഉത്തര്‍പ്രദേശിലെത്തും. ഗൊരഖ്പൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായ രണ്ടായിരം രൂപ അക്കൗണ്ടിലേക്ക് കൈമാറിക്കൊണ്ടാകും പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ മോഡി നടത്തും.
ശേഷം പ്രയാഗ് രാജിലെത്തി പ്രധാനമന്ത്രി അര്‍ദ്ധ കുഭമേളയില്‍ പങ്കെടുക്കും. മോഡി ത്രിവേണി സ്നാനം നടത്തും. തുടര്‍ന്ന് കുംഭമേളയ്ക്കെത്തുന്നവരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, സ്വച്ഛ് കുംഭ്, സ്വച്ഛ് ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നിര്‍ഹിക്കും.