ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടിയുമായി ആം ആദ്മി പാര്‍ട്ടി. ഇതിന്റെ ഭാഗമായി മാര്‍ച്ച് ഒന്നാം തിയ്യതി മുതല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിരാഹാര സമരം ആരംഭിക്കും. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന സമരം, ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ച ശേഷം മാത്രമേ അവസാനിപ്പിക്കുയുള്ളുവെന്ന് അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂര്‍ണ സംസ്ഥാന പദവി വിഷയം പ്രചാരണായുധമാക്കുമെന്ന സൂചന എഎപി നേരത്തേ നല്‍കിയിരുന്നു. ഇതിന്റെ തുടക്കമാണ് കെജ്രിവാളിന്റെ നിരാഹാരസമരം.