വാഷിംഗ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ 50 ഓളം പേരെ നഷ്ടപ്പെട്ട ഇന്ത്യ പാകിസ്താന് നേരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്കി. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലെത്തിയിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ യുഎസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇന്ത്യയ്ക്ക് നഷ്ടമായത് 50 പേരെയാണെന്നും അതിനാല്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ അപകടകരമായ അവസ്ഥ മാറണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനായി ഇരുരാജ്യങ്ങളുമായും യുഎസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.