ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശം. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരി യുവാക്കള്‍ നേരെ അക്രമം നടന്നിരുന്നു. ഇത് തടയാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം
സംസ്ഥാനത്തെ ചീഫ് സെക്രട്ടറി, ഡിജിപി, പോലീസ് കമ്മീഷണര്‍ മാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 9 സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കാശ്മീരി വിദ്യാര്‍ത്ഥികളെ സാമൂഹികമായി ബഹിഷ്കരിക്കുന്നത് തടയണം എന്നും സുപ്രീം കോടതി പറഞ്ഞു.
കാശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട് എന്ന് അറ്റോര്‍ണി ജനറല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി സുപ്രീം കോടതിയെ അറിയിച്ചു.