മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ആരംഭിച്ച ലോങ്ങ് മാര്‍ച്ച് പിന്‍വലിച്ചു. മഹാരാഷ്ട്ര കൃഷിവകുപ്പ് മന്ത്രി ഗിരീഷ് മഹാജന് കര്‍ഷകനേതാക്കളുമായി നടത്തിയ റിലേ ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ലോങ്ങ് മാര്‍ച്ച് പിന്‍വലിച്ചത്. കര്‍ഷകര്‍ ആരംഭിച്ച ഈ മാര്‍ച്ച് ബിജെപി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുന്നതായിരുന്നു. ഇതിനാല്‍ പതിനാലുമണിക്കൂറിനുള്ളിലാണ് പ്രശ്നത്തിനു പരിഹാരമുണ്ടായത്. മാര്‍ച്ച് പിന്‍വലിച്ചതായുള്ള പ്രഖ്യാപനമുണ്ടായത് ഇന്നലെ അര്‍ധരാത്രിയോടെയാണ്.
മന്ത്രി ഗിരീഷ് മഹാജന് ചര്‍ച്ച നടത്തിയത് അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, സംസ്ഥാന സെക്രട്ടറി അജിത് നവാലെ, ജെപി ഗാവിത്, അനില്‍ ബോസ്ലെ എന്നിവരുമായാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച മന്ത്രി അത് നേതാക്കള്‍ക്ക് എഴുതിനല്‍കുകയും ചെയ്തു. ബുധനാഴ്ച രാത്രിയും സമാനരീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച നടന്ന ചര്‍ച്ച.
നാസിക്കില്‍നിന്ന് കര്‍ഷകര്‍ രണ്ടാം ലോങ്ങ് മാര്‍ച്ച് തുടങ്ങിയത് കഴിഞ്ഞവര്‍ഷത്തെ പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ്. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് നാസിക്കിലെ മുംബൈ നാക്കയില്നിന്ന് ആരംഭിച്ച മാര്‍ച്ച് വിഹോളി ഗ്രാമം വരെ എത്തിയിരുന്നു. അവിടെയെത്തിയാണ് നേതാക്കള്‍ ലഭിച്ച ഉറപ്പുകള്‍ അറിയിച്ച് ലോങ്ങ് മാര്‍ച്ച് പിരിച്ചുവിട്ടത്.
സമരം തുടങ്ങിയത് വ്യാഴാഴ്ച രാവിലെ പത്തോടെ നാസിക്കിലെ മുംബൈനാക്ക മൈതാനത്ത് ആദിവാസികള്‍ നൃത്തച്ചുവടുകള്‍വെച്ച് ആവേശത്തോടെയാണ്. മാര്‍ച്ചില്‍ കര്‍ഷകരും ആദിവാസികളുമുള്‍പ്പെടെ ഇരുപതിനായിരത്തിലേറെപ്പേരാണ് പങ്കെടുത്തത്.
ആദ്യം അറിയിച്ചിരുന്നത് ബുധനാഴ്ച വൈകീട്ട് നാലിന് റാലി ആരംഭിക്കുമെന്നായിരുന്നു. എന്നാല്‍ ലോങ്ങ് മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിക്കുകയും മന്ത്രി ഗിരീഷ് മഹാജന് കര്‍ഷകരുമായി ചര്‍ച്ചനടത്തുകയും ചെയ്തതിനാല്‍ യഥാസമയം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
അനുമതികൂടാതെ കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, വനമേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയുടെ അവകാശം നല്‍കുക, കാര്‍ഷികകടം പൂര്‍ണമായി എഴുതിത്തള്ളുക, സ്വാമിനാഥന് കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക, വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുക, അടിയന്തര വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കുക, വാര്‍ധക്യകാല പെന്ഷന് കാലാനുസൃതമായി വര്‍ധിപ്പിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങളുമായി ആണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് കഴിഞ്ഞവര്‍ഷം സമരം നടത്തിയപ്പോള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രേഖാമൂലം കിസാന്‍സഭ നേതാക്കളെ അറിയിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും നടപടിയുണ്ടാകാത്തതിനാലാണ് രണ്ടാം ലോങ് മാര്‍ച്ചുമായി കര്‍ഷകര്‍ എത്തിയത്.