ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയില്‍ എഎപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് മനസില്കാണുന്നത് എന്താണെന്നു മനസിലാകുന്നില്ല, സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ചു കോണ്‍ഗ്രസിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു ഞങ്ങള്‍ തളര്‍ന്നുകഴിഞ്ഞു. ബിജെപിക്കെതിരേ സഖ്യമുണ്ടാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവര്‍ക്ക് മനസിലാകുന്നില്ല. സഖ്യം രൂപീകരിച്ചു കഴിഞ്ഞാല്‍ ഡല്‍ഹിയില്‍ നിലവിലുള്ള ഏഴ് ലോക്സഭാ സീറ്റുകളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും കെജരിവാള്‍ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ ആരെ പ്രധാനമന്ത്രിയാക്കും എന്നതല്ല, മോഡിയെയും അമിത് ഷായെയും താഴെയിക്കുക എന്നതാണു വിഷയമെന്നും കെജരിവാള്‍ പറഞ്ഞു.