ബാഗ്പത്ത്: പാകിസ്താന് ഒരു തുള്ളി വെള്ളം പോലും നല്‍കരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താന് വെള്ളം കിട്ടാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചു വിടണമെന്നും ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലെ യോഗത്തില്‍ സംസാരിക്കവെ ഗഡ്കരി വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന.
ഇന്ത്യയും പാക്കിസ്ഥാനും 1960ല്‍ ഒപ്പുവച്ച സിന്ധു നദീജലകരാറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നാലു നദികളിലെ വെള്ളം പങ്കുവയ്ക്കാമെന്നു വ്യവസ്ഥയുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ നേരത്തെ ഇന്ത്യ നിലപാട് ശക്തമാക്കിയിരുന്നു. പാക്സ്താനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി ടാക്സ് വര്‍ധിപ്പിക്കുകയും, ഇന്ത്യന്‍ സിനിമയില്‍ പാക് സിനിമാ താരങ്ങളെ വിലക്കുകയും ചെയ്തിരുന്നു.