ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയുമായി സഖ്യം രൂപീകരിച്ചു. അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണു നടപടി. കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നികും ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും പുതുച്ചേരിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
39 ലോക്സഭാ സീറ്റുകളില്‍ ഒമ്പത് എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഡിഎംകെ പിന്തുണയ്ക്കും. ഇടത് പാര്‍ട്ടികളും വിസികെ, എംഡിഎംകെ, ഐയുഎംഎല്‍ പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമായി.