ബിഹാര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ അക്രമണത്തിനിടെ വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവിന്റെ വാക്കുകള്‍ ആരുടേയും കണ്ണുനനയിക്കുന്നതാണ്.
‘ഒരു മകനെ ഭാരതാംബയ്ക്കായി ഞാന്‍ ബലിനല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്താന് ചുട്ടമറുപടി നല്‍കണം’- എന്നാണ് അദ്ദേഹം പറഞ്ഞത്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയാണ് രത്തന്‍ ഠാക്കൂര്‍.
CRPF Personnel Ratan Thakur's (who lost his life in #PulwamaTerrorAttack ) father in Bhagalpur: I have sacrificed a son in Mother India's service, I will send my other son as well to fight, ready to give him up for Mother India, but Pakistan must be given a befitting reply.#Bihar pic.twitter.com/rI6cM38Agh
— ANI (@ANI) February 15, 2019
പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആര്‍പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ്. സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
2547 ജവാന്മാരാണ് സൈനികവ്യൂഹത്തിലുണ്ടായിരുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം നാല്പ്പത്തിനാല് ജവാന്മാര് വീരമൃത്യു വരിച്ചു. ഇവരില്‍ വയനാട് സ്വദേശി വിവി വസന്തകുമാറും ഉള്‍പ്പെടുന്നു. പാകിസ്താന് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.