ഗാന്ധിനഗര്‍: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചുംബനം നല്കി സ്വീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തക. ഈ സംഭവം വല്‍സാദില്‍ റാലിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തിയപ്പോഴായിരുന്നു.
പരിപാടിക്കിടയില്‍ രാഹുലിനെ മാലയണിയിക്കാനായി കുറച്ച് സ്ത്രീകള്‍ വേദിയിലേക്ക് എത്തിയിരുന്നു. ഇവരില്‍ ഒരാളാണ് രാഹുലിനെ ചുംബിച്ചത്. പ്രവര്‍ത്തക രാഹുലിനെ ചുംബിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്. ശേഷം സ്ത്രീകള്‍ രാഹുലിനെ മാലയണിയിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
#WATCH A woman kisses Congress President Rahul Gandhi during a rally in Valsad, #Gujarat pic.twitter.com/RqIviTAvZ9
— ANI (@ANI) February 14, 2019
രാഹുല്‍ ഗുജറാത്തില്‍ എത്തിയത് ‘ജന്‍ ആക്രോശ് റാലി’യെ അഭിസംബോധന ചെയ്തുകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ്. വല്‍സാദിലെ വന്രാജ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.