ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലിയെ പിന്തുണച്ച് കോണ്‍ഗ്രസ്സും രംഗത്ത്. പ്രതിപക്ഷ നിരയിലെ നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ശരത് പവാര്‍, കനിമൊഴി, ശരത് യാദവ് എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും റാലിയില്‍ പങ്കെടുത്തു.
സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജന്ദര്‍ മന്ദറില്‍ ആം ആദ്മി പാര്‍ട്ടി റാലി സംഘടിപ്പിച്ചിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടയുള്ള നേതാക്കള്‍ പങ്കെടുത്ത റാലി പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനമായി.
രാജ്യത്തിനായി പ്രധാനമന്ത്രി ഒന്നും ചെയ്തില്ലെന്നും ഭരണഘടന സ്ഥാപനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നു ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.