ന്യൂഡല്‍ഹി: 10, 12 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി സിബിഎസ്ഇ. കുട്ടികള്‍ക്ക് സമ്മര്‍ദ്ദം നല്‍കരുതെന്നും പരീക്ഷ നല്ലരീതിയില്‍ എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല മാതാപിതാക്കള്‍ക്കാണെന്നും സിബിഎസ്ഇ അറിയിച്ചു
കുട്ടികള്‍ക്ക് പരീക്ഷ തുടങ്ങുന്ന അന്നുമുതല്‍ കഴിയുന്നത് വരെ മാതാപിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണം. തലേന്ന് പരീക്ഷാകേന്ദ്രം സന്ദര്‍ശിച്ച് സ്ഥലം അതുതന്നെയെന്ന് ഉറപ്പുവരുത്തണേണമെന്നും നിര്‍ദേശിച്ചു. സംശയാസ്പദ കാര്യങ്ങളും ഊഹാപോഹ പ്രചാരണവും parents2cbse@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം
കുട്ടികളെ രാവിലെ 9.45 ന് മുമ്പ് പരീക്ഷാകേന്ദ്രത്തിലെത്തിക്കണം. 10 മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. കൂടാതെ നിര്‍ബന്ധമായി യൂണിഫോം ധരിച്ചിരിക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് കരുതാന്‍ മറക്കരുതെന്നും സിബിഎസ്ഇ അറിയിച്ചു.