ലോഹര്‍ദാഗ: സരസ്വതീപൂജയ്ക്ക് ശേഷം നല്കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. അവശനിലയിലായ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലാണു സംഭവം.
പൂജയ്ക്ക് ശേഷം നല്കിയ പ്രസാദം കഴിച്ച ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയും അവശനിലയിലാകുകയുമായിരുന്നു. എല്ലാ കുട്ടികളും അപകടനില തരണം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സിവില്‍ സര്ജന് വിജയ് കുമാര്‍ അറിയിച്ചു.