ഹൈദരാബാദ്: ആളുമാറി എടിഎം കാര്‍ഡ് നല്കി തട്ടിപ്പന് വഴിവെച്ച കരൂര്‍ വൈശ്യ ബാങ്കിന് 19 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. യഥാര്‍ത്ഥ ഉടമയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തെ കണക്കിലെടുത്താണ് കോടതിയുടെ വിധി. ഹൈദരാബാദ് സ്വദേശിയായ സയീദ് അബ്ദുള്ള സത്താറിന്റെ പരാതിയിലാണ് നടപടി.
കരൂര്‍ വൈശ്യ ബാങ്കില്‍ യുഎസില്‍ ജോലി ചെയ്യുന്ന സത്താര്‍, തന്റെയും സഹോദരിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു. മാസങ്ങള്‍ക്ക് ശേഷം ബാലന്‍സ് 52 രൂപയെന്ന് ബാങ്കില്‍ നിന്നും മെസേജ് വന്നതോടെയാണ് സത്താര്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട കാര്യം ശ്രദ്ധിച്ചത്.
ഉടന്‍തന്നെ ബാങ്കുമായി ബന്ധപ്പെട്ടു. തുടര്‍ന്നാണ് വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ഇയാള്‍ അറിയുന്നത്. സത്താറിന്റെ പേരില്‍ അനന്തരവനായ നെയ്മത്തുള്ള ഹുസൈനി എടിഎം കാര്‍ഡിന് അപേക്ഷിച്ചു. സത്താറിന്റെ അക്കൗണ്ട് നമ്പറും വിവരങ്ങളും നല്‍കിയാണ് എടിഎം കാര്‍ഡിന് അപേക്ഷിച്ചത്.
എന്നാല്‍ അക്കൗണ്ട് നമ്പര്‍ ശരിയാണോയെന്ന് പോലും പരിശോധിക്കാതെ ബാങ്ക് എടിഎം കാര്‍ഡ് ഹുസൈനിയുടെ പേരില്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് സത്താര്‍ ജോയിന്റ് അക്കൗണ്ടിലേക്കിട്ട 21 ലക്ഷം രൂപ ഹുസൈനി പല തവണയായി തട്ടിയെടുത്തത്. ബാങ്കിന്റെ ഉത്തരവാദിത്വമില്ലായ്മയും ഗുരുതരമായ പിഴവുമാണ് തട്ടിപ്പിന് വഴിവെച്ചതെന്ന് കോടതി വ്യക്തമാക്കി.
തുടര്‍ന്ന് സത്താറിന്റെ 21 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പുറമേ 19 ലക്ഷം രൂപ നഷ്ടപരിഹാരമായും നല്‍കണമെന്ന് കമ്മീഷന് വിധിച്ചു.