ന്യൂഡല്‍ഹി: സ്കൂളിലെ തൂപ്പുകാരന് 10 വയസ്സുകാരിയെ പീഡിപ്പിച്ചു. ഡല്‍ഹിയിലെ ഷാഹ്ദാര ജില്ലയിലാണ് സംഭവം. ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്കൂള്‍ വിട്ടു പോകാനൊരുങ്ങിയ പെണ്‍കുട്ടി ഒഴിഞ്ഞ ക്ലാസ്മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവം പുറത്ത് അറിയിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളോടു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ ശനിയാഴ്ച പോലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബിഹാറിലായതിനാല്‍ ഷാഹ്ദാരയില്‍ ബന്ധുക്കള്‍ക്കൊപ്പമാണു കുട്ടി കഴിയുന്നത്. ഐപിസി, പോക്സോ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 38കാരനായ ഇയാള്‍ കഴിഞ്ഞ 3 – 4 മാസമായി സ്കൂളില്‍ തൂപ്പുകാരനായി ജോലി ചെയ്യുകയാണ്.