ഉദയ്പൂര്‍: 450 ഓളം തീവ്രവാദികള്‍ അതിര്‍ത്തി ലംഘിച്ച് കാശ്മീരില്‍ എത്തിയതായും ഇവര്‍ അക്രമത്തിനൊരുങ്ങുന്നതായും സൂചന. തീവ്രവാദികള്‍ പാകിസ്താന് സഹായത്തോടെ ആക്രമണത്തിനൊരുങ്ങുന്നതായി വിവരം ലഭിച്ചതായി സൈനിക കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബിര്‍സിങ് പറഞ്ഞു. തീവ്രവാദികള്‍ പാകിസ്താനിലും പാക് അധീന കാശ്മീരിലുമായി പതിനാറോളം ക്യാമ്പുകള്‍ ക്രമീകരിച്ച് അക്രമ പദ്ധതിയൊരുക്കുന്നുവെന്നാണ് സൂചന.
പാക് അധീന കാശ്മീരിലും പാകിസ്താനിലും 350 മുതല്‍ 400 ഓളം തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്ന് ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബിര്‍സിങ് പറഞ്ഞു. കൂടാതെ പാക് സൈനികര്‍ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്ക് അക്രമണത്തിന് വേണ്ടുന്ന എല്ലാ സഹായവും ചെയ്യുന്നതോടൊപ്പം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമടക്കമുള്ള പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
836 തീവ്രവാദികള്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് കൊല്ലപ്പെട്ടു. അതില്‍ 490 പേരും പാകിസ്താനികളാണ്. അതേ സമയം പാക് തീവ്രവാദികളുടെ എണ്ണത്തില്‍ വ്യക്തമായ വര്‍ധനയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.