ഗാസിയാബാദ്: പഠിക്കാത്തതിന്റെ പേരില്‍ അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നിലയില്‍ കണ്ടെത്തി. ഗാസിയാബാദിലെ വിജയ് നഗര്‍ സിറ്റിയിലാണ് സംഭവം. ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല.
ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫ്ളൈഓവറിന് താഴെനിന്നാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കൊന്ന് ഫ്ളൈഓവറിലേക്ക് വലിച്ചെറിഞ്ഞതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതോടെ തിങ്കളാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. യാത്രക്കാരില്‍ ഒരാളാണ് ഇന്നലെ മൃതദേഹം സംബന്ധിച്ച് വിവരം പോലീസിന് നല്‍കിയത്. സ്കൂള്‍ യൂണിഫോമിലായിരുന്നതിനാലാണ് കുട്ടിയെ പെട്ടെന്ന് തിരിച്ചറിയാനായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.