പ്രയാഗ്രാജ്: കുംഭമേളയ്ക്കിടെ രണ്ട് ടെന്റുകളില്‍ തീപിടിച്ചു. ആളപായമില്ല. ടെന്റില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. അധികൃതര്‍ അവസരോചിതമായി ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കിയതോടെ വന്‍ദുരന്തം ഒഴിവായി. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കുംഭമേള തുടങ്ങുന്നതിന് മുന്‍പും പ്രയാഗ്രാജില് സമാനമായ സംഭവം നടന്നിരുന്നു. ദിഗംബര്‍ അഖാഡയിലെ ടെന്റുകളിലായിരുന്നു തീ പിടിച്ചത്. ക്യാംപിലെ പാചകവാതകസിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അഗ്നിസുരക്ഷാ സേനയും പോലീസും തക്കസമയത്ത് ഇടപെട്ടതിനാലാണ് അന്ന് വലിയ ദുരന്തം ഒഴിഞ്ഞ് മാറിയത്.
#SpotVisuals: Fire had broken out in two tents at #KumbhMela2019, Prayagraj earlier today. It was later brought under control. No injuries/casualties have been reported. pic.twitter.com/TEGxY4p8G8
— ANI UP (@ANINewsUP) February 5, 2019