ന്യൂഡല്‍ഹി: അമേരിക്കയില്‍ വിസ തട്ടിപ്പിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ. വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തോട് ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ഭരത് കാകിറെഡ്ഡി, സുരേഷ് കണ്ടാല, ഫനിദീപ് കര്‍ണാടി, പ്രേം റംപീസ, സന്തോഷ് സാമ, അവിനാശ് തക്കല്ലപ്പല്ലി, അശ്വന്ത് നുനെ, നവീന്‍ പ്രതിപാഠി എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥികളെ വിട്ടയയ്ക്കണമെന്നും സ്വന്തം താത്പര്യ പ്രകാരമല്ലാതെ ആരെയും തിരിച്ചയയ്ക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വിസ തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റിലായവര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്കാന് അമേരിക്കയോട് ആവശ്യപ്പെട്ടാതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്പ്ലൈന് ആരംഭിച്ചിട്ടുണ്ട്.