ശ്രീനഗര്‍: ഇരുപത്തഞ്ച് വയസുകാരിയെ ജമ്മു കാശ്മീരില്‍ ഭീകരര്‍ വെടിവെച്ച് കൊന്നശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പിടിഐ വാര്‍ത്താ ഏജന്‍സി പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ഇസ്രത്ത് മുനീറാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടു ചെയ്തു.
കൊല്ലപ്പെട്ട യുവതി അടുത്തിടെ കൊല്ലപ്പെട്ട ഭീകരന് സീനത്ത് ഉല് ഇസ്ലാമിന്റെ അടുത്ത ബന്ധുവാണ് എന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടന്നത് വെള്ളിയാഴ്ചയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ അക്രമികള്‍ക്കു മുന്നില്‍ ഇരുകൈകലും കൂപ്പി യുവതി അപേക്ഷിക്കുന്നതും തുടര്‍ന്ന് തോക്കേന്തിയ യുവാവ് തൊട്ടടുത്തുനിന്ന് ഇവര്‍ക്കുനേരെ രണ്ടുതവണ നിറയൊഴിക്കുന്നതും കാണാം.
ഷോപ്പിയാനയിലെ ദ്രഗാഡ് പ്രദേശത്തുനിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്രൂരമായ കൊലപാതകത്തിന് പിന്നിലുള്ളവരെപ്പറ്റി സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് റ്പ്പോര്‍ട്ട്.