ഡല്‍ഹി: തൊഴിലില്ലായ്മ 1947 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഉള്ളതെന്നും നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നോട്ട് നിരോധനം ദുരന്തമല്ല മറിച്ച് വന്‍ അഴിമതിയാണെന്നും അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി.
കെജരിവാളിന്റെ ഈ പ്രതികരണം വ്യാഴാഴ്ച നോട്ട് നിരോധനത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സംസാരിച്ചതിന് പിന്നാലെയാണ്. രാഷ്ട്രപതിയുടെ പ്രതികരണം കള്ളപ്പണത്തെ പ്രതിരോധിക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞെന്നായിരുന്നു. എന്നാല്‍ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ നിരക്കിലാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലില്ലായ്മാ നിരക്ക് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് റിപ്പോര്‍ട്ടനുസരിച്ച് 6.1 ശതമാനമാണ്. കഴിഞ്ഞ 45 വര്‍ഷവും ഇത്രയും രൂക്ഷമായ തൊഴില്ലായ്മാ നിരക്ക് രാജ്യത്തുണ്ടായിട്ടില്ല. ഇത് 2016 നവംബറില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴില്‍ മേഖലയെക്കുറിച്ച് ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനത്തിന്റെ കണക്കുകളാണ്. എന്നാല്‍ കേന്ദ്രധനമന്ത്രാലയം ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.