ബംഗാള്‍: പനികൂടി ആരോഗ്യസ്ഥിതി വളരെ മോശമായതിനെത്തുടര്‍ന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ന്യൂഡല്‍ഹിയിലേക്കു മടങ്ങി. ബംഗാളിലെ മാല്‍ദയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ശേഷം പനി കൂടിയതോടെയാണ് അദ്ദേഹം തിരികെ മടങ്ങിയത്.
അന്നേദിവസം ബംഗാളിലെ തന്നെ ഝാഡ്ഗ്രാമില് സംഘടിപ്പിച്ച റാലിയില്‍ ഷാ പങ്കെടുത്തില്ല. പനി കൂടി ആരോഗ്യ സ്ഥിതി മോശമായതിനാല്‍ റാലികളില്‍ പങ്കെടുക്കരുതെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ബിജെപി സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.