ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കര്‍ഷകരെ കൈയ്യിലെടുക്കാനായി പതിനെട്ടടവും പയറ്റാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിവിധ കാര്‍ഷിക സബ്സിഡികള്‍ ഒരുമിപ്പിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇതിനായി കേന്ദ്രം മാറ്റിവയക്കുന്നത് 700,00 കോടി രൂപയാണ്. സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പദ്ധതി പ്രഖ്യാപനമുണ്ടാകും. കര്‍ഷക പ്രക്ഷോഭങ്ങള്‍ മുതലെടുത്ത് പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മോഡി സര്‍ക്കാരിന്റെ പുതിയ നടപടി.
മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഭരണം ബിജെപിക്ക് നഷ്ടമായിരുന്നു. കര്‍ഷക പ്രക്ഷോഭങ്ങളാണ് ഇതിന്റെ കാരണമെന്ന വിലയിരുത്തലാണ് പുതിയ പദ്ധതിയ്ക്ക് രൂപം നല്കാന് മോഡി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.