ചെന്നൈ: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രണ്ട് തവണയായി നല്കി വരുന്ന പോളിയോ തുള്ളിമരുന്ന് ഈ വര്‍ഷം മുതല്‍ ഒരു തവണയാക്കി ചുരുക്കി. ഇന്ത്യയെ പോളിയോ മുക്തമായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പോളിയോ തുള്ളിമരുന്ന് വിതരണം ഒരു തവണ മാത്രമായി കുറയ്ക്കാന്‍ തീരുമാനിച്ചത്.
രാജ്യവ്യാപകമായി അടുത്ത മാസം മൂന്നാം തീയ്യതിയാണ് പോളിയ തുള്ളിമരുന്ന് നല്‍കുക. 1995മുതലാണ് വര്‍ഷത്തില്‍
രണ്ട് തവണയായി വര്‍ധിപ്പിച്ചത്. 2012 ല്‍ ഗുജറാത്തില്‍ നിന്ന് പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ 2022 ഓടെ പോളിയോ തുള്ളിമരുന്ന് വിതരണം അവസാനിപ്പിക്കാനും സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.