ബംഗളൂരു: ഭക്ഷ്യവിഷബാധയേറ്റ് 103 കുട്ടികള്‍ ആശുപത്രിയില്‍. കര്‍ണാടകയിലെ വനിതാ -ശിശു ക്ഷേമ വകുപ്പിന്റെ അഭയ കേന്ദ്രത്തില്‍ താമസിക്കുന്ന 103 കുട്ടികള്ക്കാണ്് ഭക്ഷ്യ വിഷബാധയേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥ്യത അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ കഴിച്ച ഭക്ഷണം ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിട്ടുണ്ട്.
ഭക്ഷണം കഴിക്കുന്നതിനെ കുട്ടികള്‍ക്ക് പല്ലിയെ കിട്ടിയെന്നും ശേഷം കുട്ടികള്‍ കഴിച്ച ഭക്ഷണം ഛര്‍ദ്ദിച്ചു കളയുകയാണുണ്ടായതെന്നും ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ കെ പ്രകാശ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബംഗളുരു ഡെപ്യൂട്ടി കമ്മീഷണര്‍ ബിഎം വിജയശങ്കര്‍ അറിയിച്ചു.