മുംബൈ: ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമ പോലീസ് പിടിയില്‍. മുംബൈയിലെ ഗിര്ഗോമില് നാല്‍പ്പത്തി ഏഴുകാരനായ സ്വകാര്യ ഹോസ്റ്റല്‍ ഉടമയാണ് അറസ്റ്റിലായത്. ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ മുറിയിലെ ഇലക്ട്രോണിക് അഡാപ്റ്ററിനുള്ളിലാണ് പ്രതി ഒളിക്യാമറ വെച്ചത്.
അടുത്തിടെയായി തങ്ങളുടെ മുറിയിലെ പല സ്വകാര്യസംഭാഷണങ്ങളെക്കുറിച്ചും ഹോസ്റ്റലുടമ ചോദിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ക്ക് സംശയം തോന്നി. മുറിയില്‍ സംസാരിക്കുന്നത് പുറത്ത് കേള്‍ക്കാന്‍ കഴിയും എന്നായിരുന്നു പെണ്‍കുട്ടികള്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് സംശയം ബലപ്പെട്ടതോടെഇവര് മുറി പരിശോധിച്ചു. അതിനിടെ ഒരു യുവതി ഇന്റര്‍നെറ്റ് സഹായത്തോടെ ഒളിക്യാമറ കണ്ടെത്തുകയായിരുന്നു.
ശേഷം പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. ഒളിക്യാമറയും ഇതിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു. കാലങ്ങളായി ഹോസ്റ്റല്‍ ഉടമ ഈ പ്രവൃത്തി നടത്തി വരുന്നതായി പോലീസ് സംശയിക്കുന്നു.