ബെംഗളൂരു: എച്ച്ഡി കുമാരസ്വാമി മന്ത്രിസഭ രണ്ട് പേരെ ഒഴിവാക്കിയും പുതുതായി എട്ട് പേരെ ഉള്‍പ്പെടുത്തിയും കര്‍ണാടകത്തിലെ വികസിപ്പിക്കും. കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് ഇന്ന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിമാരാകുക. മന്ത്രിസഭയില്‍ നിലവിലുള്ളത് എട്ട് ഒഴിവുകളാണ്. ഇതില്‍ ആറെണ്ണം കോണ്‍ഗ്രസിനും രണ്ടെണ്ണം ജെഡിഎസിനുമായിട്ടാണ് വീതംവെക്കാന്‍ ധാരണയായിട്ടുള്ളത്.
നിലവിലെ മന്ത്രിമാരായ രമേഷ് ജാര്‍ക്കിഹോളി, ആര് ശങ്കര്‍ എന്നിവരെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സതീഷ് ജാര്‍ക്കിഹോളി, എംബി പാട്ടീല്‍, സി.എസ് ശിവള്ളി, എംടിബി നാഗരാജ്, ഇ തുക്കാരാം, പിടി പരമേശ്വര്‍ നായിക്, റഹീം ഖാന്, ആര്‍ബി തിമ്മപ്പൂര്‍ എന്നിവരാകും പുതിയ മന്ത്രിമാരെന്നാണ് സൂചന.
രമേശ് ജാര്‍ക്കിഹോളിയെ മന്ത്രിസഭാ യോഗത്തില്‍ നിന്നും പാര്‍ട്ടി യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്ത് പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് ഒഴിവാക്കുന്നതെന്നാണ് സൂചന. സതീഷ് ജാര്‍ക്കിഹോളി ഇദ്ദേഹത്തിന്റെ സഹോദരനാണ്.