ബന്ദിപ്പൂര്‍: കമ്പിവേലിയില്‍ കുടുങ്ങിയ കൊമ്പനാന ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയ പാര്‍ക്കിലെ കമ്പിവേലിയില്‍ കുടുങ്ങിയാണ് 42 വയസുള്ള ആന ചെരിഞ്ഞത്. ഗ്രാമീണ മേഖലയിലേക്കെത്തിയ ആനയെ ഗ്രാമീണര്‍ ചേര്‍ന്ന് തിരിച്ച് കാട്ടിലേക്ക് വിരട്ടിയോടിക്കുന്നതിനിടെയായിരുന്നു ദാരുണാന്ത്യം.
ഗ്രാമത്തിലെത്തിയ ആനയെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിക്കുന്നതിനിടെ കൊമ്പന് വനം വകുപ്പ് 212 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സുരക്ഷ ഇരുമ്പ് വേലിയില്‍ കുടുങ്ങുകയായിരുന്നു. വേലി കടക്കാന്‍ ആന പരിശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. വേലിയില്‍ കുടുങ്ങിയ ആനയുടെ നെഞ്ചും ശ്വാസകോശവും തകര്‍ന്നു.
ഇതേതുടര്‍ന്നാണ് മരണം സംഭവിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുംതോറും നെഞ്ച് കൂടുതല്‍ അമര്‍ന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ലാണ് നാഗര്‍ഹോള്‍ ദേശീയ പാര്ക്കിന് ചുറ്റും റെയില്‍വെ ഇരുമ്പ് കൊണ്ട് വേലി സ്ഥാപിച്ചത്.