ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കി. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ദര്‍ഗയില്‍ സ്ത്രീ പ്രവേശനമുന്നയിച്ച് പൂനൈയിലെ ഒരു കൂട്ടം നിയമവിദ്യാര്‍ത്ഥിനികളാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
ശബരിമല വിധിയിലെ പുനഃപരിശോധനാ ഹര്‍ജി സുപ്രിം കോടതി പരിഗണിച്ച ശേഷം ഹൈക്കോടതി ഈ കേസ് പരിഗണിക്കും. കേന്ദ്ര നിയമ മന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, പോലീസ് കമ്മിഷണര്‍, ഹസ്രത് നിസാമുദ്ദീന്‍ ഒലിയ ട്രസ്റ്റ് എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാനാണ് ഇപ്പോള്‍ കോടതി നിര്‍ദേശിച്ചത്. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലമായ ദര്‍ഗയില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ശബരിമല, അജ്മീര്സ ഹാജി അലി ദര്‍ഗ എന്നിവിടങ്ങളിലെ സ്ത്രീപ്രവേശന വിധി അടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാത്ഥിനികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.