ന്യൂഡല്‍ഹി: ട്രെയിനികളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സംവരണം ഒരുക്കി റെയില്‍വെ. രാജധാനിയും തുരന്തോയും അടക്കം പൂര്‍ണമായി ശീതികരിച്ച തീവണ്ടികളിലെ എസി ത്രീ ടയറില്‍ ആറു ബര്‍ത്തുകളാണ് സ്ത്രീകള്‍ക്കുവേണ്ടി സംവരണം ചെയ്തത്.
പുതിയ സംവരണം ഇങ്ങനെയാണ്. ഓരോ മെയില്‍/എക്സ്പ്രസ് തീവണ്ടികളിലും ആറു സ്ലീപ്പര്‍ ക്ലാസ് ബെര്‍ത്തുകള്‍ വീതവും ഗരീബ്രഥ് എക്സ്പ്രസിലെ തേര്‍ഡ് എസിയിലുള്ള ആറു ബെര്‍ത്തുകളും സ്ത്രീകള്‍ക്കായി നല്കി.
റിസര്‍വേഷനോടെ ഉറങ്ങാന്‍ സൗകര്യമുള്ള എല്ലാ തീവണ്ടികളിലെയും സ്ലീപ്പര്‍ ക്ലാസുകളിലുള്ള ഓരോ കോച്ചിലും ആറു ലോവര്‍ ബെര്‍ത്തുകള്‍, തേര്‍ഡ് എസി, സെക്കന്‍ഡ് എസി, എന്നിവിടങ്ങളിലെ ഓരോ കോച്ചിലും മൂന്നു ലോവര്‍ ബെര്‍ത്തുകള്‍ എന്നിവ മുതിര്‍ന്ന പൗരന്മാര്ക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും സംവരണം നല്കി.