ചെന്നൈ: ഗജ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ തമിഴ്നാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി എആര്‍ റഹ്മാന്റെ സംഗീത സന്ധ്യ. പരിപാടിയിലൂടെ ലഭിക്കുന്ന പണം ഗജ ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് എആര്‍ റഹ്മാന് അറിയിച്ചു.
ഡിസംബര്‍ 24ന് മെട്രോ ടൊറന്റോ കണ്വെന്ഷന് സെന്ററിലാണ് പരിപാടി. ജാവേദ് അലിയും ശിവമണിയും സന മൗസയും പരിപാടിയുടെ ഭാഗമാകുമെന്ന് റഹ്മാന് ട്വിറ്ററില്‍ കുറിച്ചു. റഹ്മാന് പുറമെ തമിഴ്നാടിന് സഹായഹസ്തവുമായി നിരവധി സിനിമാതാരങ്ങളും എത്തിയിരുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കേരളവും തമിഴ്നാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.