മുംബൈ : കൂടുതല്‍ മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നേരെ വിദേശവനിതയുടെ അസഭ്യവര്‍ഷം. എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ എഐ-131 വിമാനത്തിലാണ് സംഭവം. കൂടുതല്‍ മദ്യം ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടര്‍ന്നാണ് ഐറിഷ് വനിത എയര്‍ ഇന്ത്യ കാബിന് ക്രൂ അംഗത്തെ അധിക്ഷേപിച്ചത്. ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
30 കാരിയായ ക്ലെയര്‍ ഇര്ബിയാണ് ജീവനക്കാരോട് മോശമായി പെരുമാറിയത്. ആവശ്യപ്പെട്ടതുപ്രകാരം ഇവര്‍ക്ക് നാലുതവണ വിമാന ജീവനക്കാര്‍ വൈന്‍ നല്‍കിയിരുന്നു. വീണ്ടും വൈന്‍ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇത് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് നേരെ യുവതി അസഭ്യവര്‍ഷം നടത്തിയത്. ചീത്ത വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.