ജയ്പുര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ ബജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. സാമ്രാട്ട് കുമാവത് എന്ന പ്രവര്‍ത്തകനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന സാമ്രാട്ടിന് നേരെ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു.
തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് ഇയാളുടെ കഴുത്തറുത്താനും ശ്രമിച്ചതായാണ് പോലീസ് പറയുന്നു. നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് കൃത്യം നിര്‍വ്വഹിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്ക് അക്രമികള്‍ കടന്നുകളഞ്ഞിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ സാമ്രാട്ട് മരിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സാമ്രാട്ടിന്റെ മൃതദേഹവുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പോലീസ് ഉദ്യോഗസ്ഥരെത്തി അക്രമികളെ എത്രയും വേഗം പിടികൂടുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്.