അമരാവതി: ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്നതിന് അധ്യാപകന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തറുത്ത മരിക്കാന്‍ ശ്രമിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം.
റോക്ക് വെല്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ശങ്കറാണ് പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അധ്യാപകന് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി കുട്ടി അമ്മയോട് പരാതിപ്പെട്ടിരുന്നു. കുട്ടിയുടെ അമ്മ ശങ്കറിനെ താക്കീത് ചെയ്തതായും നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴായിരുന്നു ആക്രമണം. ശങ്കറിനെ നാട്ടുകാര്‍ ആക്രമിച്ചതിനെ തുടര്ന്നന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടതായാണഅ റിപ്പോര്‍ട്ട്.