തുര: ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്ക്ക് ഒടുവില്‍ ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ ഉടലില്‍ വളര്‍ന്ന ഇരട്ടയെ വേര്‍പ്പെടുത്തി.പാരസിറ്റിക് ഇരട്ടകളെയാണ് വേര്‍പ്പെടുത്തിയത്. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍സിലെ ആശുപത്രിയിലാണ് സംഭവം.
സെപ്റ്റംപര്‍ 11നാണ് ശസ്ത്രക്രിയയ്ക്കായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധയ്ക്കുശേഷം കഴിഞ്ഞ ആഴ്ച്ചയാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് എംഎ സാങ്മ പറഞ്ഞു.
വളരെ സങ്കീര്‍ണ്ണമായൊരു ശസ്ത്രക്രിയായിരുന്നു കഴിഞ്ഞത്. ഇരട്ടകളുടെ കരള്‍ കുടല്‍മാല വഴി പൊക്കിളിലൂടെ പുറത്തുവന്ന രീതിയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കുട്ടിയുടെ ജീവന് അപകടത്തിലാകുമായിരുന്നുവെന്നും സാങ്മ കൂട്ടിച്ചേര്‍ത്തു.
ഇരട്ടകളിലൊന്നിന്റെ പൂര്‍ണമായി വികസിക്കാത്ത ശരീരഭാഗങ്ങള്‍ വളര്‍ച്ചയെത്തിയ ശരീരത്തോട് കൂടിച്ചേരുന്ന അത്യപൂര്‍വമായ വൈകല്യമാണിത്. ഭ്രൂണാവസ്ഥയില്‍ത്തന്നെ ഇരട്ടകള്‍ ഒന്നിച്ചുചേരുന്നു. എന്നാല്‍ പൂര്‍ണമായി വികസിക്കാത്തതിനാല്‍ സയാമീസ് ഇരട്ടകളെന്ന് വിളിക്കാനാകില്ല.