ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികബന്ധത്തിന് വഴങ്ങാത്തതിനാല്‍ പതിമൂന്ന് വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ തല വെട്ടിയെടുത്ത സംഭവത്തില്‍ കണ്ണടച്ച് തമിഴ്നാട് സര്‍ക്കാര്‍. സിനിമാ പ്രവര്‍ത്തകരുടെ മീടു വിവാദങ്ങള്‍ക്കിടയില്‍ ദളിത് പെണ്‍കുട്ടിയോട് കാണിച്ച അക്രമം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
ദിനേഷ് കുമാര്‍ എന്ന മേല്‍ ജാതിയില്‍ പെട്ടയാളാണ് പതിമൂന്നുകാരിയായ രാജലക്ഷ്മിയുടെ തലവെട്ടിയെടുത്തത്. ദിനേഷ് കുമാര്‍ ലൈംഗിക ബന്ധത്തിനായി സമീപിച്ചപ്പോള്‍ നിരസിച്ചതിന്റെ പ്രതികാരമായാണ് തല വെട്ടിയെടുത്തത്.
ലൈംഗിക ബന്ധം നിഷേധിച്ചതിന് തല വെട്ടിയതു കൊണ്ട് ലൈംഗിക കൊലയും രാജലക്ഷ്മിയെന്ന ദളിത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് കൊണ്ട് ഇതൊരു ദളിത് കൊലയുമാണ് എന്ന് ദളിത് ആക്റ്റിവിസ്റ്റ് എകതിര് പറഞ്ഞത്.
രാജലക്ഷ്മിയുടെ അച്ഛന് ശ്മശാനത്തിലാണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ മിക്കപ്പോഴും അമ്മ ചിന്നപ്പൊണ്ണും രാജലക്ഷ്മിയും വീട്ടില്‍ തനിച്ചായിരിക്കും. കൊല നടക്കുമ്പോഴും ഇവര്‍ തനിച്ചായിരുന്നു. ചിന്നപ്പൊണ്ണ് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ദിനേശ് കുമാര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന് ഇയാളുടെ ഭാര്യ പറയുന്നു. എന്നാല്‍ ഇത് കേസില്‍ നിന്ന രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് രാജലക്ഷ്മിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.