ബംഗളൂരു: റാഫേല്‍ കരാറില്‍ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. റാഫേല്‍ കരാറില്‍ കൃത്യമായ അന്വേഷണം വന്നാല്‍ മോഡി ജയിലിലായിരിക്കുമെന്നതില് ഒരു സംശയവുമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അഴിമതി നടത്തിയതിന്റെ പേരിലാണ് ബിജെപി തലവന്‍ ബിഎസ് യെദ്യൂരപ്പ ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതേ വിധി തന്നെയാണ് മോഡിയേയും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ഭരണത്തിലിരുന്ന അഞ്ച് വര്‍ഷവും മോഡിക്ക് രാജ്യത്തെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും എന്തൊക്കെയോ ചെയ്തു എന്ന് അവര്‍ നടിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയാണ് ബിജെപിയുടെ മുഖമുദ്ര. ആളുകളെ ഭിന്നിപ്പിച്ച് അതില്‍ നിന്നും എങ്ങനെ അധികാരത്തിലെത്താം എന്ന് മാത്രമാണ് മോഡിയും ബിജെപി നേതാക്കളും ആലോചിക്കുന്നത്. അതിന് വേണ്ടി എത്ര തരംതാഴ്ന്ന കളികള്‍ക്കും അവര്‍ തയ്യാറാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.