ഭോപ്പാല്‍: ശബരിമല സ്ത്രീപ്രവേശന വിധി ചരിത്രപരം തന്നെ എന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായി ഖുശ്ബു രംഗത്ത്. സുപ്രീംകോടതി വിധി അന്ത്യമമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കോണ്‍ഗ്രസില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് പ്രചാരണങ്ങള്‍ എത്തിയിരുന്നു. ഈ പ്രചാരണങ്ങള്‍ക്കും ഖുശ്ബു മറുപടി നല്കി.
വിധിയെ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ലെന്നും, ഇപ്പോള്‍ സംഭവിക്കുന്നത് വ്യത്യസ്ത അഭിപ്രായങ്ങളാണെന്നും നേതാവ് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ശബരിമല വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. നൂറ്റാണ്ടുകളായി പിന്തുടര്ന്നു പോന്നിരുന്ന ആചാരങ്ങളാണ് കോടതി നിര്‍ത്തലാക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ വിത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നത് തികച്ചും സ്വാഭാവികമെന്നും ഖുശ്ബു പറയുന്നു.
‘ലിംഗവിവേചനത്തിന് കോണ്‍ഗ്രസ് എതിരാണ്. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിക്കുന്നത് ശരിയല്ല. ആചാരങ്ങളും വിശ്വാസങ്ങളും ഓരോ മതത്തിനും വ്യത്യസ്തമാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ളവര്‍ ആചാരങ്ങളെ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ്’. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.