ഗോവ: പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ എനിയ്ക്കെതിരെ റെയ്ഡ് നടത്തി മോശക്കാരനാക്കി മുദ്രകുത്തുമെന്ന് ബിജെപി എംഎല്‍എ. ഗോവ എംഎല്‍എയും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഫ്രാന്‍സിസ് ഡിസൂസയാണ് പാര്‍ട്ടിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
‘കഴിഞ്ഞ ഇരുപത് വര്‍ഷമായി എനിക്കെതിരെ മോശം വാര്‍ത്തകളൊന്നും തന്നെ വന്നിട്ടില്ല. എന്നാല്‍ നാളെയെന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല’- പരീക്കര്‍ മന്ത്രിസഭയിലെ മുന്‍ നിയമമന്ത്രി കൂടിയായ ഡിസൂസ പറഞ്ഞു. പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന് നാളെ എന്റെ വീട്ടില്‍ സിബിഐയോ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റോ റെയ്ഡ് നടത്തിയേക്കാം, ചിലപ്പോള്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തേക്കാം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017ല്‍ പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന് മുന്‍ മന്ത്രി ലക്ഷമികാന്ത് പരേസ്കറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടന്നതായും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കു ശേഷം അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ഉടനെയാണ് ഡിസൂസയുടെ ആരോപണം.