ഇസ്ലാമാബാദ്: പാകിസ്താന് ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. സുപ്രീം കോടതിയാണ് വീണ്ടും വിലക്കേര്‍പ്പെടുത്തിയത്. വിധിയെ ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍ ന്യായീകരിച്ചു. നമ്മള് ഡാം നിര്‍മിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കുന്നു, നമുക്ക് അവരുടെ ചാനലുകള്‍ ഉപേക്ഷിച്ചുകൂടെ എന്നു വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് ചോദിച്ചു.
പാകിസ്താന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇന്ത്യന്‍ ടിവി പരിപാടികള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ വിലക്ക് ലാഹോര്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി.
2016-ല്‍ ഉറിയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തിനു ശേഷമാണ് ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ 2017 ല്‍ ലാഹോര്‍ ഹൈക്കോടതി ഈ വിലക്ക് എടുത്തുകളഞ്ഞിരുന്നു.