ചണ്ഡീഗഢ്: ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് ഏഴാം ക്ലാസുകാരന്. സംഭവത്തില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴാം ക്ലാസുകാരനെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. കുട്ടി കുറ്റവാളിയെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. ചണ്ഡീഗഢിലെ ഒരു സ്വകാര്യ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
സ്കൂളിലെ ശുചിമുറിയിലെത്തിയ പെണ്‍കുട്ടിയെ ഏഴാം ക്ലാസുകാരന് മോശമായരീതിയില്‍ സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയെങ്കിലും മാനഹാനി ഭയന്ന് പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. ശേഷം കാര്യം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ വിവരമറിയിച്ചു. ഏഴാം ക്ലാസുകാരന്റെ മാതാപിതാക്കളെ സ്കൂളില്‍ വിളിച്ചുവരുത്തുകയും ചെയ്തു.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രിന്‍സിപ്പലിനോട് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചു. ഇതിനുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ലഭിച്ചിട്ടും 24 മണിക്കൂറിനുള്ളില്‍ പോലീസില്‍ വിവരം നല്‍കാത്തതിന് സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പരാതി നല്കാന് വൈകിയതും, സ്കൂളില്‍ സിസിടിവികള്‍ സ്ഥാപിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് സാമൂഹികപ്രവര്‍ത്തകരുടെ ആരോപണം.